2012, ഫെബ്രുവരി 12, ഞായറാഴ്‌ച







എന്താണ് പ്രണയദിനം..?വലിയ അറിവൊന്നും പാവം പ്രവാസിക്കും ഇല്ല ..എന്നാലും ചിലര്‍ വളരെ ആത്മാര്‍ഥതയോടെ ആഘോഷിക്കുകയും ,മറ്റ് ചിലര്‍ എതിര്‍ക്കുകയുമൊക്കെ ചെയ്യുന്ന ഈ ദിനം എന്താണെന്ന് പാവം പ്രവാസിക്കും അറിഞ്ഞാല്‍ കൊള്ളാമെന്നു തോന്നി..

പ്രണയദിനം...അഥവാ ..വാലൻന്റൈൻ ദിനം  ..  ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം  ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു.എന്നാല്‍ ഈ ദിനത്തിന്റെ ഉത്ഭവവും ചരിത്രവും ഒന്ന് മനസ്സിലാക്കിയാലല്ലേ  നമുക്ക് അതുകൊണ്ട് പ്രയോജനമുള്ളൂ ..? അപ്പോള്‍ നമുക്ക് ഇതിന്റെ ചരിത്രം നോക്കാം ..അല്ലെ..ചരിത്രം ഇങ്ങനെ...

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും  യുദ്ധ കൊതിയനായ ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം തന്നെ നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. ഈ വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ഈ  കാലയളവില്‍  ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്...എന്താ ചരിത്രം മനസ്സിലായില്ലേ കൂട്ടുകാര്‍ക്ക്..? ഇഷ്ട്ടായില്ലേ..? അപ്പോള്‍ പാവം പ്രവാസിക്കും തോന്നി ശരിക്കും ആ ബിഷപ്പ് ..ഈ ഓര്‍മ ദിനം അര്‍ഹിക്കുന്നു എന്ന്..അപ്പോള്‍ നമുക്കും നമ്മള്‍ സ്നേഹിക്കുന്നവര്‍ക്ക് ..അതേ നമ്മുടെ പ്രണയിനിക്ക് കഴിയുന്ന സമ്മാനങ്ങള്‍ നല്‍കി ഈ ദിവസം ആഘോഷിക്കാം അല്ലെ..?എല്ലാ പ്രണയിച്ചവര്‍ക്കും ,ഇപ്പോള്‍   പ്രണയിക്കുന്നവര്‍ക്കും , പ്രണയം സൂക്ഷിക്കുന്നവര്‍ക്കും.. പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്ന  ഈ പാവം പാവം പ്രവാസിയുടെ പ്രണയദിന ആശംസകള്‍ പ്രണയത്തിന്റെ ഭാഷയായ സ്നേഹം കൊണ്ട് തന്നെ നേരുന്നു...!!!ഒപ്പം എന്റെ മനസ്സിലെ പ്രണയിനിക്കായ് ഒരു സന്ദേശം കൂടി ..
''  ഹൃദയത്തില്‍ നീയായിരുന്നെങ്കില്‍ മറക്കാമായിരുന്നു.നിന്നെ ഞാന്‍ പ്രിയേ ..പക്ഷെ..ഹൃദയം തന്നെ നീയായാല്‍ എങ്ങിനെ ഞാന്‍ മറക്കും ..?
ഒരു ചെമ്പനീര്‍ പുഷ്പത്തിന്റെ മൃദുല സ്പര്‍ശത്തില്‍ നിന്നുയരുന്ന നാദവീചികള്‍ ..അതിന്റെ ലയം എന്റെ ഹൃദയത്തില്‍ കുളിര്‍ പകര്‍ന്നപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ആ വര്‍ണ പുഷ്പം നീയായിരുന്നു എന്ന് ..അഥവാ നിന്റെ മനസ്സായിരുന്നു എന്ന്..എന്നിലെ ഞാനായ എന്റെ പ്രണയിനീ , നേരുന്നു നന്മകള്‍ മാത്രം എന്നും നിനക്കായ്  ..!!!